
“മരുന്നുകൾക്ക് മാർഗനിർദേശം വേണം, ആൻ്റിബയോട്ടിക്കുകൾക്ക് ഡോക്ടർ വേണം.”
ആൻ്റിബയോട്ടിക്കുകൾ ആലോചിക്കാതെ കഴിക്കേണ്ട മരുന്നുകളല്ല. ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ അവ ഉപയോഗിക്കാവൂ. ഒരു ഗുളിക കഴിച്ചാൽ മതി, എല്ലാ പ്രശ്നങ്ങളും മാറും എന്ന് ഇന്ന് ആളുകൾ വിശ്വസിച്ചുതുടങ്ങിയിരിക്കുന്നു. അതുകൊണ്ടാണ് രോഗങ്ങളും അണുബാധകളും ഈ ആൻ്റിബയോട്ടിക്കുകളെക്കാൾ ശക്തമായി മാറുന്നത്. സ്വന്തം ഇഷ്ടപ്രകാരം മരുന്നുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് നിങ്ങളോട് എല്ലാവരോടും ഞാൻ അഭ്യർഥിക്കുന്നു. ആൻ്റിബയോട്ടിക്കുകളുടെ കാര്യത്തിൽ ഇത് പ്രത്യേകിച്ചും പ്രധാനമാണ്. ഞാൻ ഇത്രമാത്രം പറയും: മരുന്നുകൾക്ക് മാർഗനിർദേശം വേണം, ആൻ്റിബയോട്ടിക്കുകൾക്ക് ഡോക്ടർ വേണം. ഈ ശീലം നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ഏറെ സഹായകമാകും.













































